ദൃശ്യം പിന്നെയും കണ്ടു.. ഒരൊറ്റ വഴിക്ക് അന്വേഷിക്കുവായിരുന്നെങ്കില്‍ തെളിവ് കിട്ടിയേനെ എന്ന് എനിക്ക് തോന്നുന്നു..
മോനിച്ചന്‍ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യുമ്പോള്‍ പുള്ളി പറയുന്നുണ്ട്, ജോര്‍ജ് കുട്ടി ചേട്ടന്‍ ധ്യാനത്തിന് പോയ അന്ന് രാവിലെ ഒമ്പതിനും പത്തിനും ഇടയ്ക്ക് തന്നെ വിളിച്ചിരുന്നു എന്ന്. രണ്ടാം തിയതി ധ്യാനത്തിന് പോയി എന്ന് മോനിച്ചനെ തെറ്റ് ധരിപ്പിച്ച് വെച്ചിരിക്കുകയാണ് ജോര്‍ജ് കുട്ടി..സമ്മതിച്ചു.
പക്ഷെ പിന്നീട് IG കണ്ടു പിടിക്കുന്നുണ്ട്, 4 5 തിയതികളില്‍ ആണ് ജോര്‍ജ് കുട്ടി അവിടെ നിന്നും കുടുംബത്തോടെ മുങ്ങിയത് എന്ന്..അപ്പൊ മോനിച്ചനെ വിളിച്ചു എന്ന് പറഞ്ഞ ഫോണ്‍ CALL ട്രാപ് ചെയ്തിരുന്നെങ്കില്‍ അത് ഒരു തെളിവ് ആകില്ലായിരുന്നോ..യഥാര്‍ത്ഥത്തില്‍ നാലാം തിയതി ആണ് ജോര്‍ജ് കുട്ടി മോനിച്ചനെ വിളിക്കുന്നത് ധ്യാനത്തില്‍ ആണ് ഇന്നത്തെ കളക്ഷന്‍ വീട്ടില്‍ കൊണ്ട്പോകാനും പറയുന്നത്..2 ആം തിയതി എന്തായാലും അങ്ങനെ ഒരു call Fake ആക്കാന്‍ ജോര്‍ജ് കുട്ടിക്ക് സാധിക്കില്ല..കാരണം അന്ന് ജോര്‍ജ് കുട്ടി ഓഫീസില്‍ ഉണ്ട്..കൂടെ മോനിച്ചനും..അപ്പൊ അന്ന് അവര്‍ തമ്മില്‍ വിളിക്കേണ്ട ആവശ്യം വരുന്നില്ല..കൂടാതെ കൊല നടക്കുന്നത് അന്നേ ദിവസം രാത്രിയും ആണ്.. അങ്ങനെ നോക്കുമ്പോ ഈ രീതിയില്‍ അന്വേഷിക്കുകയായിരുന്നെങ്കില്‍ ഒരു പക്ഷെ ജോര്‍ജ് കുട്ടിയുടെ കള്ളക്കഥ പൊളിയുമായിരുന്നില്ലേ… ഈ ഒരു call ഒരു തെളിവായി കാണാന്‍ പറ്റില്ലേ.. ?? ഒരു സംശയം മാത്രം ആണ്..
ആശയം
രാഹുല്‍
Comments
Post a Comment